മോൺ. കുര്യൻ വയലുങ്കൽ ആർച്ച്ബിഷപ്പും സ്‌ഥാനപതിയും
മോൺ. കുര്യൻ വയലുങ്കൽ  ആർച്ച്ബിഷപ്പും സ്‌ഥാനപതിയും
Tuesday, May 3, 2016 1:06 PM IST
<ആ>സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം അതിരൂപതയിലെ മോൺ. കുര്യൻ വയലുങ്കലിനെ റാസിയാറിയായുടെ സ്‌ഥാനിക മെത്രാപ്പോലീത്തായും പാപുവാ ന്യൂഗിനിയിലെ അപ്പസ്തോലിക് നുൺഷ്യോയുമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. 1998 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ചെയ്തുവരികയാണ് അദ്ദേഹം.

കോട്ടയം നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായിയുടെയും അന്നമ്മയുടെയും മൂത്തമകനായ മോൺ. കുര്യൻ വയലുങ്കൽ, തിരുഹൃദയക്കുന്ന് സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കി. 1991 ഡിസംബർ 27ന് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ മാർ കുര്യാക്കോസ് കുന്നശേരിയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. രാജപുരം, കള്ളാർ, എൻആർസിറ്റി, സേനാപതി പള്ളികളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

റോമിലെ സാന്താക്രോചെ യൂണിവേഴ്സിറ്റിയിൽ നിന്നു സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് വത്തിക്കാൻ നയതന്ത്ര അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കി. ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനം ചെയ്തു. 2001 ൽ മോൺസിഞ്ഞോർ പദവിയും 2011 ൽ പ്രിലേറ്റ് ഓഫ് ഓണർ പദവി യും ലഭിച്ചു. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗൺസിലറായിരിക്കുമ്പോ ഴാണു സ്‌ഥാനപതിയായി ഉയർത്തിയത്.


കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ഇന്നലെ വൈകുന്നേരം 4.30നു നടന്ന പ്രാർഥനാശുശ്രൂഷാ മധ്യേ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് നിയമന വാർത്ത അറിയിച്ചു. കാരുണ്യവർഷത്തിൽ കോട്ടയം അതിരൂപ തയ്ക്കു മാർപാപ്പ നൽകിയ വലിയ സമ്മാനമാണു മോൺ. വയലുങ്കലിന്റെ സ്‌ഥാനലബ്ധിയെന്ന് ചട ങ്ങിൽ അനുഗ്രഹപ്രഭാഷണം നട ത്തിയ ബംഗ്ലാദേശിലെ വത്തിക്കാ ൻ സ്‌ഥാനപതി ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി പറഞ്ഞു.

കോട്ടയം അതിരൂപതാ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശേരി, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപതയിലെ വൈദിക–സന്യസ്ത –അല്മായ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മെത്രാഭിഷേക തീയതി പിന്നീട് തീരുമാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.