പുറ്റിംഗൽ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാഗാലാൻഡ് ഗവർണർ സംഭാവന നൽകി
Wednesday, May 4, 2016 12:25 PM IST
തിരുവനന്തപുരം: നാഗാലാൻഡിലേയും ആസാമിലെയും ഗവർണറായ പി.ബി. ആചാര്യ സ്വന്തം ശമ്പളത്തിൽ നിന്ന് 50,000 രൂപ പുറ്റിംഗൽ വെടിക്കെട്ട് അപകട ദുരിതബാധിതർക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സംഭവത്തിൽ അഗാധമായ ദുഃഖവും നടുക്കവും അദ്ദേഹം രേഖപ്പെടുത്തി.

നാഗാലാൻഡ്, ആസാം എന്നിവിടങ്ങളിലെയും മറ്റു വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെയും ജനങ്ങളോട് ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന ചെയ്യാനും അദ്ദേഹം അഭ്യർഥിച്ചു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.