ഓൺലൈൻ തട്ടിപ്പ്: നൈജീരിയൻ സംഘം രേഖകളില്ലാതെ രാജ്യത്തു തങ്ങിയത് ഏഴു വർഷം
ഓൺലൈൻ തട്ടിപ്പ്: നൈജീരിയൻ സംഘം രേഖകളില്ലാതെ രാജ്യത്തു തങ്ങിയത് ഏഴു വർഷം
Wednesday, May 4, 2016 12:37 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പു കേസിൽ പിടിയിലായ നൈജീരിയൻ സംഘം ഇന്ത്യയിൽ താമസിച്ചിരുന്നതു മതിയായ യാതൊരു രേഖകളില്ലാതെയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേസിലെ മുഖ്യപ്രതിയായ നൈജീരിയൻ സ്വദേശി ചാൾസ് ചുക്വാഡി (39) കഴിഞ്ഞ ഏഴു വർഷമായും പിടിയിലായ മറ്റ് ആഫ്രിക്കൻ സ്വദേശികളായ വിക്ടർ ഒസന്തു (41), ഒബിയാജുല (46) എന്നിവർ നാലു വർഷമായും മതിയായ തിരിച്ചറിയൽ രേഖകളോ യാത്രാരേഖകളോ ഇല്ലാതെയാണ് ഡൽഹിയിലും വിവിധ സംസ്‌ഥാനങ്ങളിലും താമസിച്ചു വന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ യാതൊരു രേഖകളുമില്ലാതെ ആയിരക്കണക്കിനു നൈജീരിയക്കാർ താമസിക്കുന്നുണ്ടെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാകേഷ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണു രേഖകളില്ലാതെ നൈജീരിയക്കാർ കൂടുതലായി താമസിക്കുന്നത്. ഇവിടെയുള്ളവരെക്കുറിച്ചു ജില്ലാ ഭരണകൂടങ്ങൾക്കോ മറ്റുള്ളവർക്കോ യാതൊരു രേഖകളും ലഭ്യമല്ല. തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ പിടികൂടാൻ സാധിച്ചത്.

ഡൽഹിയിൽ നൂറു മുതൽ 150 വരെ രൂപ നൽകിയാൽ രേഖകളൊന്നുമില്ലാതെ ആക്ടീവായ സിം കാർഡുകൾ നൽകുന്ന ഏജൻസികൾ ഉണ്ടെന്നാണു പ്രതികൾ പോലീസിനെ അറിയിച്ചത്. ഇത്തരത്തിൽ 10,000 രൂപയ്ക്ക് പെട്ടിക്കണക്കിന് സിം കാർഡുകളാണു കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പ്രതികൾ വാങ്ങികൂട്ടിയത്. പ്രതികളുടെ വീടു പരിശോധിച്ച അന്വേഷണ സംഘത്തിനു ലഭിച്ചത് 135 സിംകാർഡ്, നാലു ലാപ്ടോപ്പ്, 30 മൊബൈൽ ഫോണുകളും.


അവികസിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നതിനായി വീസ ഇളവു കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ബിസിനസ് ആവശ്യത്തിനായും വിദ്യാർഥി എന്ന പേരിലും സംഘം ഇന്ത്യയിൽ എത്തുന്നത്. ഇവരിൽ ഒരു വിഭാഗം പിന്നീടു തിരിച്ചുപോകാറില്ല. ഇവരിൽ ചിലർ പെൺകുട്ടികളുമായി പ്രണയമോ സൗഹ്യദമോ സ്‌ഥാപിച്ച് അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ ബാങ്ക് അക്കൗണ്ട് സംഘടിപ്പിക്കും. ഇതിെൻറ എടിഎം കാർഡ് ഉൾപ്പെടെ നൈജീരിയക്കാരുടെ കൈകളിൽ ആയിരിക്കും. പ്രതികൾ പിടിയിലായതോടെ സംസ്‌ഥാനത്തിനകത്തും പുറത്തുമായി കൂടുതൽപേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ ഒ.എ.സുനിൽ, എസ്ഐ സജികുമാർ, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ബിജുലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.