റബർ ബോർഡ് ചെയർമാനായി എ. അജിത് കുമാർ ചുമതലയേറ്റു
റബർ ബോർഡ് ചെയർമാനായി എ. അജിത് കുമാർ ചുമതലയേറ്റു
Thursday, May 5, 2016 12:43 PM IST
കോട്ടയം: എ. അജിത്കുമാർ റബർബോർഡ് ചെയർമാനായി ചുമതല യേറ്റു. 2014 സെപ്റ്റംബർ മുതൽ റബ ർബോർഡ് ചെയർമാന്റെ അധികച്ചുമതല കൂടി വഹിച്ചിരുന്ന സ്പൈസ സ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലകിൽനിന്നാണ് ഇന്നലെ അജിത്കുമാർ ചുമതലയേറ്റത്.

1994 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥനായ എ. അജിത്കുമാർ തിരുവനന്തപുരം സ്വദേശിയാണ്. കോട്ടയം ജില്ലാ കളക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, റൂറൽ ഡെവലപ്മെന്റ് കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നികുതി, വിദ്യാഭ്യാസം, ഹൗസിംഗ്, സഹകരണം എന്നീ വകുപ്പുകളിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം കമ്മീഷണറുടെ ചുമതലയും വഹിച്ചിരുന്നു. ഏഴു വർഷമായി കേരള ഗവർണറുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ ബിന്ദി സംസ്‌ഥാന കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറാണ്. മക്കൾ: അശ്വിൻ, അഞ്ജന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.