92 സീറ്റ് വരെ കിട്ടും, എൻഡിഎയ്ക്കു സീറ്റ് കിട്ടില്ല
Thursday, May 5, 2016 12:53 PM IST
തിരുവനന്തപുരം: യുഡിഎഫിന് 87 മുതൽ 92 വരെ സീറ്റ് കിട്ടുമെന്നും ബിജെപിയുടെ എൻഡിഎ മുന്നണിക്ക് ഒരു സീറ്റും കിട്ടില്ലെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി ചെയർമാൻ സി.വി. പത്മരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

യുഡിഎഫ് നടപ്പാക്കിയ വികസനം കാരണം ജനങ്ങൾ ഭരണ തുടർച്ച ആഗ്രഹിക്കുകയാണ്. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പേരിൽ സിപിഎം നടത്തുന്ന സമരം കാര്യങ്ങൾ യുഡിഎഫിന് അനുകൂലമാക്കി. എൻഡിഎ മുന്നണി ഒരു സീറ്റിലും ജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ വിഭാഗം കോ– ഓർഡിനേറ്റർ നെയ്യാറ്റിൻകര സനൽ, ഷാനവാസ് ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.