പൊള്ളലേറ്റ കുട്ടിക്കു ധനസഹായം നൽകണമെന്ന്
Thursday, May 5, 2016 12:59 PM IST
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം പൊഴിയൂർ സ്വദേശിയായ 11 വയസുള്ള കുട്ടിയെ ബന്ധു കൈകാലുകൾ കെട്ടിയിട്ടു ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിൽ രണ്ടുലക്ഷം രൂപ അടിയന്തര ആശ്വാസധനമായി നൽകാൻ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ റവന്യൂ വകുപ്പ് സെക്രട്ടറിക്കും തിരുവനന്തപുരം ജില്ലാ കളക്ടർക്കും നിർദേശം നൽകി. ഇങ്ങനെ അനുവദിക്കുന്ന തുക പ്രതിയിൽനിന്ന് ഈടാക്കാനും കമ്മീഷൻ അംഗങ്ങളായ കെ. നസീർ, ജെ. സന്ധ്യ, ഫാ. ഫിലിപ്പ് പരക്കാട്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.


അയൽവാസിയുടെ പഴ്സ് മോഷണം പോയ സംഭവത്തെത്തുടർന്നു കുട്ടിയെ ബന്ധു കൈകാലുകളിൽ തുണി ചുറ്റിയശേഷം മണ്ണെണ്ണയൊഴിച്ച് തീവച്ചെന്ന മാധ്യമവാർത്തകളുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കുട്ടിക്ക് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ചികിത്സ നടത്തിവരുകയാണ.്

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മാതാപിതാക്കൾക്ക് കുട്ടിയെ പരിചരിക്കുന്നതിനാൽ മറ്റു തൊഴിലിനു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തര ആശ്വാസധനം നൽകാൻ കമ്മീഷൻ ഉത്തരവായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.