പ്രധാനമന്ത്രി ഇന്നു കേരളത്തിൽ
പ്രധാനമന്ത്രി ഇന്നു കേരളത്തിൽ
Thursday, May 5, 2016 12:59 PM IST
തിരുവനന്തപുരം: ബിജെപി സഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. ഇന്നുച്ചകഴിഞ്ഞു രണ്ടിനു പാലക്കാട് വലിയകോട്ട മൈതാനത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലോടെ പാലക്കാട് മേഴ്സി കോളജിൽ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡിൽ വന്നിറങ്ങും.

ഇന്നത്തെ പരിപാടിക്കു പുറമേ 8, 11 തീയതികളിലായി കേരളത്തിൽ ആകെ അഞ്ച് റാലികളിൽ പ്രധാനമന്ത്രി പ്രസംഗിക്കും. എട്ടിനു മോദിക്കു മൂന്നു പരിപാടികളാണുള്ളത്. രാവിലെ 9.30ന് കാസർഗോഡ് മുനിസിപ്പൽ മൈതാനത്തും ഉച്ചയ്ക്ക് 12.45ന് എടത്വ ലൂർദ് മാതാ സ്കൂൾ ഗ്രൗണ്ടിലും വൈകുന്നേരം 6.40ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലുമുള്ള പരിപാടികളിൽ പ്രധാനമന്ത്രി പ്രസംഗിക്കും. 11ന് വൈകുന്നേരം 7.35ന് തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു റാലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.