ജിഷയുടെ കൊലപാതകം: അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി
ജിഷയുടെ കൊലപാതകം: അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി
Friday, May 6, 2016 2:55 AM IST
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിൽ ഇപ്പോൾ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. അന്വേഷണ സംഘം മാധ്യമങ്ങളുടെ സമ്മർദ്ദത്തിൽ അകപെടരുതെന്നും കോടതി നിർദ്ദേശിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക ഡി.ബി.മിനി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. <യൃ><യൃ> കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണെന്നും ഇന്ന് ഉച്ചവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിക്ക് നൽകാമെന്നും സർക്കാർ നിലപാടെടുത്തു. ഇതോടെയാണ് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.