ഒഎൻവിക്ക് സ്നേഹാദരങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടി
ഒഎൻവിക്ക് സ്നേഹാദരങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടി
Friday, May 27, 2016 1:04 PM IST
തിരുവനന്തപുരം: മലയാള കവിത യെ വിശ്വമാനവികതയുടെ ഔന്നിത്യത്തിലേക്ക് ഉയർത്തിയ ഒഎൻവി കുറുപ്പിന് സ്നേഹാദരങ്ങൾ അർപ്പി ച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പൊതുപരിപാടി. ഇന്നലെ തിരുവനന്തപുരം വിജെടി ഹാളിൽ ഒഎൻവി പ്രതിഭാ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനശ്വരതയിലേക്ക് എന്ന ഒഎൻവിയുടെ 85–ാം ജന്മദിനാഘോഷമായിരുന്നു ചടങ്ങ്.

വിവിധ പരിപാടികളോടെയാണ് ഫൗണ്ടേഷൻ ഒഎൻവിയുടെ ജന്മദി നാഘോഷം സംഘടിപ്പിച്ചത്. വൈ കുന്നേരം നടന്ന ജന്മദിന സമ്മേളന മാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഒഎൻവിയെ അനുസ്മരിക്കു ന്ന ചടങ്ങ് തന്റെ ആദ്യ ഔദ്യോഗിക പരിപാടിയായത് ഗുതുത്വമായി കാണുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ച വ്യക്‌തിയായിരുന്നു ഒഎൻവി. മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിച്ച ഒഎൻവി മാറ്റം ഉണ്ടായപ്പോൾ അതിനു സാക്ഷിയാകാൻ ഇല്ലാത്തത് ദുഃഖകരമാണ്. ജീവിതത്തിലുടനീളം മറ്റുള്ളവരെ കുറിച്ചുള്ള കരുതൽ മനസിൽ സൂക്ഷിച്ച വ്യക്‌തിയായിരുന്നു ഒഎൻവിയെന്ന് പിണറായി പറഞ്ഞു.


കേരള രാഷ്ട്രീയത്തിന് ഊർജം പകർന്ന കവിതകളായിരുന്നു ഒഎ ൻവിയുടേത്. കേരള ജനതയുടെ വി കാരമാണ് അദ്ദേഹത്തിന്റെ കവിത കളിൽ തുളുമ്പിയത്. കാലാതീതമാ യി സ്വപ്നം കാണാൻ പഠിപ്പിച്ച ഒ എൻവി തലമുറകളെ സ്വാധീനിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഒഎൻവി ഇല്ലാത്ത സാംസ്കാരി ക കേരളം എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്ക നിലനിൽക്കുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹി ച്ച എം.എ. ബേബി പറഞ്ഞു. മലയ ളം സർവകലാശാല വൈസ് ചാൻസലറും ഒഎൻവി ഫൗണ്ടേഷൻ ചെയർമാനുമായ കെ. ജയകുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡോ. പി. പവിത്രൻ ജന്മദിനപ്രഭാഷണം നടത്തി. ഒഎൻവി ഒടുവിൽ രചിച്ച കവിതാസമാഹാരമായ‘ അനശ്വരതയിലേക്ക് ‘ എന്ന പുസ്തകം എം.എ. ബേബി കവി കുരീപ്പുഴ ശ്രീകുമാറിനു നൽകി പ്രകാശനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ. ജോർജ് ഓണക്കൂർ, രവി ഡിസി, ഫൗണ്ടേഷൻ സെക്രട്ടറി ജോ. പി. വേണുഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. പ്രമുഖ ഗായകർ അവതരിപ്പിച്ച ഒഎൻവിയുടെ നാടകഗാനങ്ങളോടെയാണ് ചടങ്ങിന് സമാപനമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.