അധ്യയനവർഷം: സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
Tuesday, May 31, 2016 12:35 PM IST
തിരുവനന്തപുരം: ഇന്ന് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കുമ്പോൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസിനും മോട്ടോർവാഹന വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സ്കൂൾ തുറക്കുന്നതോടെ ഉണ്ടാകുന്ന ഗതാഗതത്തിരക്കും ജൂൺ മാസത്തെ മഴയും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണം. സ്കൂൾ അധികൃതരും രക്ഷകർത്താക്കളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

അപകടങ്ങൾ പൂർണമായും ഒഴിവാക്കുക, വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വിദ്യാലയ പരിസരങ്ങളിൽ മയക്കുമരുന്നുകൾ, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ലഭ്യത പൂർണമായും തടയുക, പെൺകുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പുവരുത്തുക എന്നിവയാണ് പോലീസ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.

ഇതുമായി ബന്ധപ്പെട്ട സ്കൂൾ പരിസരങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളും പരിശോധും ത്തണം. ട്രാഫിക് ഡ്യൂട്ടിയ്ക്ക് ആവശ്യം വേണ്ട പോലീസ് ഉദ്യോഗസ്‌ഥരെ നിയോഗിക്കണം.

വിദ്യാലയ പരിസരങ്ങളിൽ മയക്കുമരുന്ന് വില്പന, ഉപഭോഗം, കൈമാറ്റം എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് കർശനമായ പോലീസ് നിരീക്ഷണം ഏർപ്പെടുത്തണം . ഇതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റ,് ആന്റി നർകോട്ടിക് സ്ക്വാഡ്, ജമെത്രി പോലീസ്, ഷാഡോ പോലീസ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം. സ്കൂൾ വിദ്യാർഥികളുമായി വരുന്ന വാഹനങ്ങൾ മോട്ടോർ ചട്ടപ്രകാരമുളള നിബന്ധൾ പാലിച്ചിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കണം. വാഹനങ്ങളിൽ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന രീതി ഒഴിവാക്കാൻ ഡ്രൈവർമാരും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന, പോലീസ് വകുപ്പുകൾ ശ്രദ്ധിക്കണം. വാഹനങ്ങളുടെ അമിതവേഗതയും നിയന്ത്രിക്കണം. വിദ്യാർഥികളുമായി വരുന്ന വാഹനങ്ങൾ ദീർഘേം റോഡുകളിൽ പാർക്ക് ചെയ്ത് ട്രാഫിക് തടസം സൃഷ്‌ടിക്കുന്നത് ഒഴിവാക്കാനുളള ക്രമീകരണങ്ങൾ സ്കൂൾ അധികൃതർ നടത്തണം. പരീശീലനം സിദ്ധിച്ച ഡ്രൈവർമാർ തന്നെയാണ് വാഹനം ഓടിക്കുന്നത് എന്നതുൾപ്പെടെയുളള കാര്യങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.