നിയമസഭാ സമ്മേളനം നാളെ തുടങ്ങും; പുതിയ അംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്യും
നിയമസഭാ സമ്മേളനം നാളെ തുടങ്ങും; പുതിയ അംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്യും
Tuesday, May 31, 2016 12:35 PM IST
തിരുവനനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്‌ഞ നാളെ നടക്കും. പ്രോ ടെം സ്പീക്കർ എസ്. ശർമ മുൻപാകെയാണു സത്യപ്രതിജ്‌ഞ. പതിന്നാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുന്ന നാളെ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്‌ഞ മാത്രമേയുണ്ടാകൂ.

സ്പീക്കറുടെ തെരഞ്ഞെടുപ്പു മൂന്നിനു നടക്കും. ഇടതുമുന്നണിയുടെ സ്പീക്കർ സ്‌ഥാനാർഥിയായി പി. ശ്രീരാമകൃഷ്ണനെയാണു പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടിനും മൂന്നിനും ശേഷം 24നു മാത്രമേ നിയമസഭ ചേരുകയുള്ളൂ. 24നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം പുനരാരംഭിക്കുന്നത്.


തുടർന്നു നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. ജൂലൈ എട്ടിന് എൽഡിഎഫ് സർക്കാരിന്റെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. ജൂലൈ അവസാനം വരെ 14–ാം കേരള നിയമസഭയുടെ ആദ്യസമ്മേളനം തുടരാനാണു സർക്കാർ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.