നിയമോപദേഷ്ടാവിനെതിരേ കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നു ഹൈക്കോടതി
നിയമോപദേഷ്ടാവിനെതിരേ കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നു ഹൈക്കോടതി
Thursday, June 23, 2016 1:25 PM IST
കൊച്ചി: വിജിലൻസിന്റെ അഡീഷണൽ ലീഗൽ അഡ്വൈസർ പി.കെ. മുരളീ കൃഷ്ണനെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിനു സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നു ഹൈക്കോടതി വ്യക്‌തമാക്കി. സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരേ അന്വേഷണം നടത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നും കുറ്റപത്രം സമർപ്പിക്കാനാണ് ഇത്തരം അനുമതി വേണ്ടതെന്നുമുള്ള സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ബി. കെമാൽ പാഷയുടെ ഉത്തരവ്.


രണ്ട് അഭിഭാഷകർക്കെതിരേ കള്ളക്കേസെടുപ്പിച്ചെന്ന പരാതിയിലാണു മുരളീകൃഷ്ണനെതിരേ വിജിലൻസ് കേസെടുത്തത്. മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ക്രമക്കേടു കാട്ടിയെന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെയാണ് വിജിലൻസ് കേസെടുത്തത് എന്നതിനാൽ നടപടി റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. സിംഗിൾ ബെഞ്ച് ഇത് അനുവദിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.