റാഗിംഗ്: മനുഷ്യാവകാശ കമ്മീഷൻ കർണാടക കമ്മീഷനെയും ഡിജിപിയെയും സമീപിച്ചു
Thursday, June 23, 2016 1:37 PM IST
തിരുവനന്തപുരം: കർണാടക ഗുൽബർഗയിലെ സ്വകാര്യ നഴ്സിംഗ് കോളജിൽ മലയാളി വിദ്യാർഥിനി ക്രൂരമായ റാഗിംഗിന് വിധേയമായ സംഭവത്തിൽ കുറ്റവാളികളെ നിയമത്തിനു മുമ്പിൽ അടിയന്തരമായി കൊണ്ടുവരാൻ കർണാടക പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടു കേരള സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കർണാടക സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ സമീപിച്ചു.

കേരള സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസാണ് കർണാടക സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ ഇ–മെയിലിൽ ബന്ധപ്പെട്ടത്. കുറ്റവാളികളെ അടിയന്തരമായി പിടികൂടണമെന്നാവശ്യപ്പെട്ട് കമ്മീഷൻ കർണാടക സംസ്‌ഥാന പോലീസ് മേധാവിക്കും ഇ–മെയിൽ അയച്ചു.


ഗുൽബർഗ നഴ്സിംഗ് കോളജിലെ പ്രിൻസിപ്പലിനും മാനേജർക്കും കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കമ്മീഷൻ കത്തയച്ചിട്ടുണ്ട്. പെൺകുട്ടി ശാരീരികമായി മോശപ്പെട്ട അവസ്‌ഥയിലാണെന്നു കമ്മീഷൻ അംഗം പി. മോഹനദാസ് കത്തിൽ പറയുന്നു. എഫ്ഐആർ കർണാടക പോലീസിനു കൈമാറിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.