അടിയേറ്റ് ഗൃഹനാഥൻ മരിച്ചു; അയൽവാസി റിമാൻഡിൽ
അടിയേറ്റ് ഗൃഹനാഥൻ മരിച്ചു; അയൽവാസി റിമാൻഡിൽ
Thursday, June 23, 2016 1:55 PM IST
ഏറ്റുമാനൂർ: മദ്യപാനത്തിനിടെ അടിയേറ്റ ഗൃഹനാഥൻ മരിച്ചു. അയൽവാസി റിമാൻഡിൽ. കൈപ്പുഴ കരിമ്പൻപറമ്പിൽ ചാക്കോയുടെ മകൻ കുഞ്ഞുമോൻ (41) ആണ് മരിച്ചത്. കൈപ്പുഴ നരിച്ചിറയിൽ ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രിയിൽ കുഞ്ഞുമോനും ജോസും ജോസിന്റെ വീട്ടിൽ മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും ജോസ് പട്ടിക കക്ഷണം ഉപയോഗിച്ച് കുഞ്ഞുമോന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്നു പറയുന്നു.

ജോസിന്റെ വീട്ടുപടിക്കൽ കുഞ്ഞുമോൻ ചോരവാർന്നു കിടക്കുന്നതുകണ്ട അയൽക്കാരാണ് വിവരം വീട്ടുകാരെ അറിയിച്ചത്. സഹോദരനും നാട്ടുകാരും ചേർന്ന് കുഞ്ഞുമോനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു.


ഏറ്റുമാനൂർ സിഐ സി. ജയകുമാർ, ഗാന്ധിനഗർ എസ്ഐ മനോജ്കുമാർ എന്നിവർ ചേർന്ന് രാത്രിയിൽതന്നെ ജോസിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ തൊഴിലാളിയാണ് കുഞ്ഞുമോൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം നാളെ മൂന്നിന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ കുഞ്ഞുമോൾ. മക്കൾ: അപ്പു, അച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.