കുട്ടികളിലെ ഹൃദ്രോഗ ശസ്ത്രക്രിയ: മരണനിരക്ക് കുറയ്ക്കാം
Friday, June 24, 2016 1:50 PM IST
കൊച്ചി: രാജ്യത്തെ ആശുപത്രികളിൽ ഹൃദ്രോഗ ശസ്ത്രക്രിയയെത്തുടർന്നുള്ള കുട്ടികളുടെ മരണനിരക്ക് കുറയ്ക്കുന്നതിനു ചെലവു കുറഞ്ഞ സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താമെന്നു വിദഗ്ധർ നിർദേശിച്ചു.

ജന്മനാലുള്ള പ്രശ്നത്തെ തുടർന്നുള്ള ഹൃദയശസ്ത്രക്രിയയെകുറിച്ച് ഇടപ്പള്ളി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇന്ത്യ, അമേരിക്ക, പാക്കിസ്‌ഥാൻ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ കാർഡിയോളജിസ്റ്റുകളുടെ ദ്വിദിന സെമിനാറിലാണ് ഈ അഭിപ്രായം ഉയർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.