മുല്ലപ്പെരിയാർ കച്ചവടം നടത്തിയോ: പി.സി. ജോർജ്
മുല്ലപ്പെരിയാർ കച്ചവടം നടത്തിയോ: പി.സി. ജോർജ്
Friday, June 24, 2016 1:50 PM IST
തിരുവനന്തപുരം: മുല്ലപ്പെരിയാർ കച്ചവടം നടത്തിയോയെന്നു വ്യക്‌തമാക്കണമെന്നു പി.സി. ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടു വേണമെന്നു നിയമസഭ പാസാക്കിയ പ്രമേയത്തിൽ ഉറച്ചു നിൽക്കണം. 120 വർഷം പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്ന് ആർക്കാണ് അറിയാത്തത്. ഇത്രയും നല്ല സർക്കാർ രാജ്യത്തില്ലെന്നാണ് ഫെബ്രുവരി അഞ്ചിന് ഗവർണർ യുഡിഎഫിനുവേണ്ടി അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ പറഞ്ഞത്. ഇത്രയും മോശമായ സർക്കാർ ഇല്ലെന്നാണ് ഇപ്പോൾ പുതിയ സർക്കാരിനു വേണ്ടി വായിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത്. ഗവർണർമാരെ നോക്കുകുത്തിയാക്കി നയപ്രഖ്യാപന പ്രസംഗം വായിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.