ജിഷ കൊലക്കേസ് സിബിഐക്കു വിടാനായി സത്യഗ്രഹം നടത്തും
Friday, June 24, 2016 2:03 PM IST
കൊച്ചി: ജിഷ കൊലക്കേസ് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു ജൂലൈ 13ന് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹ സമരം നടത്താൻ ദളിത്–സ്ത്രീ പൗരാവകാശ കൂട്ടായ്മയുടെ സംസ്‌ഥാന നേതൃത്വ കൺവൻഷൻ തീരുമാനിച്ചു.

പുറമ്പോക്കു വിട്ടു പൊതുഇടങ്ങളിലേക്ക് എന്ന മുദ്രാവാക്യമുയർത്തി പാവപ്പെട്ടവരുടെ ഭവനരാഹിത്യ പ്രശ്നമുന്നയിച്ച് ജൂലൈ 30, 31 തീയതികളിൽ പദയാത്രയും കൺവൻഷനും സംഘടിപ്പിക്കും. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ വീടു സ്‌ഥിതിചെയ്യുന്ന കുറുപ്പംപടിയിലെ കനാൽ ബണ്ടിലൂടെ ജൂലൈ 30ന് പദയാത്ര ആരംഭിക്കും. 31ന് നടക്കുന്ന സംസ്‌ഥാനതല കൺവൻഷനിൽ പാർശ്വവത്കൃതരുടെ ഭവനരാഹിത്യത്തിനുള്ള പരിഹാരം ചർച്ചചെയ്യും. വേലൻ മഹാസഭ സംസ്‌ഥാന പ്രസിഡന്റ്ും പൗരാവകാശ സമിതി അധ്യക്ഷനുമായ ഡോ.എൻ.വി. ശശിധരൻ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.