തെരുവുനായ ശല്യം: പരാതി സമർപ്പിക്കാൻ സമിതി
Wednesday, June 29, 2016 1:39 PM IST
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ചികിത്സ, മരുന്ന് എന്നിവ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിന് റിട്ട. ജസ്റ്റീസ് എസ്. സിരിജഗൻ അധ്യക്ഷനായ സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവായി. നിയമവകുപ്പ് സെക്രട്ടറിയും ഹെൽത്ത് സർവീസ് ഡയറക്ടറും സമിതിയിൽ അംഗങ്ങളായിരിക്കും. തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചവരുടെ വിശദാംശം സംബന്ധിച്ചും സമിതി പരാതികൾ സ്വീകരിക്കും.

പേ വിഷബാധയ്ക്കെതിരേയുളള ഔഷധങ്ങൾ സൗജന്യമായി ലഭിക്കുന്ന കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും പട്ടിക തയാറാക്കാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് നഷ്‌ടപരിഹാരം ഉൾപ്പെടെയുളള എല്ലാ പരാതികളും അവകാശവാദങ്ങളും ചുവടെയുള്ള വിലാസത്തിൽ നൽകാമെന്നും ഇത്തരം കേസുകളുമായി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കരുതെന്നും സുപ്രീംകോട തി നിർദേശിച്ചിട്ടുണ്ട്. വിലാസം: ജസ്റ്റീസ് (റിട്ടയേർഡ്) എസ്.സിരിജഗൻ, ഫ്ളാറ്റ് നമ്പർ. 4 സി, സ്റ്റാർ പാരഡൈസ്, ചെറുപറമ്പത്ത് ഫസ്റ്റ് ക്രോസ് റോഡ്, കടവന്ത്ര, കൊച്ചി–682020.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.