രണ്ടര വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു
രണ്ടര വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു
Thursday, June 30, 2016 2:03 PM IST
അമ്പലപ്പുഴ: ആദ്യമായി ആംഗൻവാടിയിലെത്തിയ രണ്ടര വയസുകാരൻ ആംഗൻവാടിക്കു സമീപത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ പുഷ്പമംഗലത്ത് ഷിബു–അമ്പിളി ദമ്പതികളുടെ ഏക മകൻ ആദിത്യൻ (രണ്ടര) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ആംഗൻവാടി അധ്യാപിക കുട്ടികൾക്കു ഭക്ഷണം നൽകിയശേഷം കൈ കഴുകിച്ച് അകത്തു കയറ്റി കുട്ടികളെ കിടത്തി. ഇതിനിടെ പുറത്തേക്കിറങ്ങിയ ആദിത്യനെ കാണാതാകുകയായിരുന്നു.


തുടർന്ന് അധ്യാപികയും സമീപവാസികളും ചേർന്നു നടത്തിയ തെരച്ചിലിലാണ് സമീപത്തെ തോട്ടിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. വിദേശത്തുള്ള പിതാവ് ഷിബു നാട്ടിലെത്തിയശേഷം മൃതദേഹം പിന്നീട് സംസ്കരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.