ഹൗസ്ബോട്ട് യാത്രയ്ക്കിടെ യുവാവിനെ കാണാതായി
Saturday, July 23, 2016 1:10 PM IST
ആലപ്പുഴ: ഹൗസ്ബോട്ട് യാത്രയ്ക്കിടെ യുവാവിനെ കായലിൽ കാണാതായി. കോഴിക്കോട് കോട്ടൂളി മോഹനന്റെ മകൻ വിപിനെയാണ് (20) കാണാതായത്. കോഴിക്കോട്നിന്ന് ആലപ്പുഴയിൽ ഹൗസ്ബോട്ട് യാത്രയ്ക്കെത്തിയ 12 അംഗ യുവാക്കൾ വെള്ളിയാഴ്ച രാവിലെയാണു ബോട്ടിൽ യാത്ര ആരംഭിച്ചത്. ഇന്നലെ പുലർച്ചെയോടെയാണ് വിപിനെ കാണാതായത്.

പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽഫോൺ സൈബർസെല്ലിന്റെ സഹായത്തോടെ ലൊക്കേറ്റ് ചെയ്തപ്പോൾ പുലർച്ചെ ഒന്നുവരെ കഞ്ഞിപ്പാടം ഭാഗത്ത് ഉണ്ടായിരുന്നതായും കണ്ടെത്തി. യുവാവിനായി കായലിൽ തെരച്ചിൽ ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.