സർക്കാർ ഫണ്ട്: ചികിത്സയ്ക്കു ജനറിക് മരുന്നുകൾ മാത്രം
Saturday, July 23, 2016 1:10 PM IST
തിരുവനന്തപുരം: സർക്കാർ ഫണ്ട് ഉപയോഗിച്ചു ലഭ്യമാക്കുന്ന ചികിത്സയ്ക്കു ജനറിക് മരുന്നുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശം നൽകി.

ആർഎസ്ബിവൈ മുതലായ സർക്കാർ സ്കീമുകളിൽ ചികിത്സ തേടുന്ന രോഗികൾക്കു പുറത്തുനിന്നു മരുന്നു വാങ്ങേണ്ട സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു നിർദേശം.

ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ ബ്രാൻഡഡ് മരുന്നുകൾ വാങ്ങിക്കേണ്ടിവന്നാൽ അത് ആശുപത്രി സൂപ്രണ്ട് ചെയർമാനായുളള വിദഗ്ധ സമിതിയുടെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.


എംആർഐസിടി സ്കാൻ മുതലായ ഡയഗ്നോസ്റ്റിക് പ്രക്രിയകൾ കഴിവതും ആശുപത്രിക്കുള്ളിൽത്തന്നെ നടത്തണമെന്നും ആശുപത്രിയിൽ അവ ലഭ്യമല്ലെങ്കിൽ മാത്രമേ പുറത്തേക്ക് എഴുതാൻ അനുവദിക്കാവൂ എന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.