പ്രഫഷണൽ വിദ്യാഭ്യാസം: ഉക്രെയിൻ പ്രതിനിധികൾ നാളെ കൊച്ചിയിൽ
Sunday, July 24, 2016 12:24 PM IST
കൊച്ചി: ഉക്രെയിനിലെ പ്രമുഖ സർക്കാർ യൂണിവേഴ്സിറ്റികളിലെ പ്രഫഷണൽ വിദ്യാഭ്യാസ സാധ്യതകൾ കേരളത്തെ പരിചയപ്പെടുത്താൻ ഉക്രെയിൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള പ്രതിനിധി സംഘം നാളെ കൊച്ചിയിലെത്തും. ഇന്റർനാഷണൽ കോ ഓപ്പറേഷൻ ആൻഡ് യൂറോപ്യൻ ഇന്റഗ്രേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഗന്ന നൊവോസാദ്, ഉക്രെയിൻ സ്റ്റേറ്റ് സെന്റർ ഫോർ ഇന്റർനാഷണൽ എഡ്യുക്കേഷൻ ഡയറക്ടർ ഒലേന ഷപോവലോവ, പാർലമെന്ററി കമ്മിറ്റി സെക്രട്ടറിയേറ്റിന്റെ ഉപമേധാവി ഒലേന കോസിയേവ്സ്ക എന്നിവരാണു കൊച്ചിയിലെത്തുന്നത്.

നാളെ ഉച്ചയ്ക്കു രണ്ടുമുതൽ ഹോട്ടൽ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ചിട്ടുള്ള ഉക്രെയിൻ വിദ്യാഭ്യാസ സംഗമത്തിൽ ഇവർ പങ്കെടുക്കും.


ഉക്രെയിനിൽ പഠനം നടത്താൻ ആഗ്രഹമുള്ള വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മന്ത്രാലയം ഉദ്യോഗസ്‌ഥരുമായി നേരിട്ട് ആശയവിനിമയം നടത്താം. ഉക്രെയിനിലെ സർക്കാർ അംഗീകൃത വിദ്യാഭ്യാസ ഏജൻസിയായ അനിക്സ് എഡ്യുക്കേഷനാണു പരിപാടിയുടെ സംഘാടകർ.

വിവിധ പ്രഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടാനുള്ള അവസരം ഉക്രെയിൻ എഡ്യുക്കേഷൻ മീറ്റിൽ ഉണ്ടാകുമെന്ന് അനിക്സ് എഡ്യുക്കേഷന്റെ സാരഥിയും മലയാളിയുമായ അലക്സ് തോമസ് പറഞ്ഞു. ഫോൺ നമ്പർ: 9846208789.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.