അധ്യാപക നിയമനം: അനിശ്ചിതത്വം പരിഹരിക്കണം
Monday, July 25, 2016 12:26 PM IST
കോട്ടയം: നിയമാനുസൃതമായ യോഗ്യതയോടെ നിയമിക്കപ്പെട്ടവരും വർഷങ്ങളോളം സർവീസുള്ളവരുമായ അധ്യാപകർക്ക് ശമ്പളം നിഷേധിക്കുന്ന സാഹചര്യത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് കെഎസ്ടിഎഫ് നേതൃയോഗം ഗവൺമെന്റിനോട് അഭ്യർഥിച്ചു. അധികമായ അധ്യാപകരുടെ പുനർവിന്യാസം ത്വരിതപ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്‌തിപ്പെടുത്താനായി വിദ്യാഭ്യാസവകുപ്പും ഗവൺമെന്റും ശക്‌തമായ നിലപാടെടുക്കുന്നത് സ്വാഗതാർഹമാണെന്നു യോഗം വിലയിരുത്തി.

കെഎസ്ടിഎഫ് സംസ്‌ഥാന പ്രസിഡന്റ് ജയിംസ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനാധിപത്യ കേരളകോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, എ.കെ.ജോസഫ്, കെഎസ്ടിഎഫ് സംസ്‌ഥാന ജനറൽസെക്രട്ടറി ടി.എം.ജോസഫ്, സിജു മാമ്മച്ചൻ, ജേക്കബ് കുറ്റിയിൽ, പി.പി.ഫ്രാൻസിസ്, ജോസ് ജോസഫ്, ജോസഫ് ടി.മാത്യു, എൻ.മനോജ്, ബിജു എം.കെ, കെ.പ്രദീപ്കുമാർ, പി.മുഹമ്മദാലി, സാബു കുര്യൻ, റോയി ജോസഫ്, ജോസ് തോമസ്, വി.പി.സുരേഷ്, കോശി ഏബ്രഹാം, സിബി മുക്കാടൻ, സഞ്ജിത് പി.ജോസ്, സഖറിയാസ് കെ.എസ്, ജോഷി ഫ്രാൻസിസ്, ടി.ജി.രഘു, ജോസഫ് സെബാസ്റ്റ്യൻ, ജോർജ് ടി.എൽ, റോബിൻസ് തോമസ്, ഷാജു ചെറിയാൻ, ജെ.ആർ.സാലു തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.