ദീപിക നമ്മുടെ ഭാഷ പദ്ധതി; സംസ്‌ഥാനതല ഉദ്ഘാടനവും വിദ്യാർഥികളെ ആദരിക്കലും ഇന്ന്
Tuesday, July 26, 2016 3:53 PM IST
കോട്ടയം: വിദ്യാർഥികളിൽ വായനശീലം വളർത്തുക, മലയാളം വായന പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ദീപിക ആവിഷ്കരിച്ചിരിക്കുന്ന നമ്മുടെ ഭാഷ പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം ഇന്ന് മാന്നാനത്ത് നടക്കും.

കെ.ഇ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ മോൺ. മാണി പുതിയിടം അധ്യക്ഷത വഹിക്കും. സംസ്‌ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ ഉദ്ഘാടനം ചെയ്യും. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖ പ്രസംഗം നടത്തും. ദീപിക സർക്കുലേഷൻ ഡിജിഎം ജോസഫ് ഓലിക്കൽ, കെ.ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, ദീപിക പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവർ പ്രസംഗിക്കും. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ വിദ്യാർഥികളെ ആദരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.