എഎപി നിയമവാഴ്ചാ യാത്ര ഇന്ന്
Wednesday, July 27, 2016 1:55 PM IST
കോട്ടയം: വിവാദ പ്രസ്താവനകൾ നടത്തിയ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നും പി. ജയരാജന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നു നിയമവാഴ്ചാ യാത്ര നടത്തും.

ഇന്ന് എല്ലാ ജില്ലകളിൽനിന്നും അഞ്ഞൂറോളം പ്രവർത്തകർ ട്രെയിനിൽ യാത്രാപ്രചാരണം നടത്തി തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നു നേതാക്കൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.