സംരക്ഷണം: പ്രഫ.ടി.ജെ.ജോസഫ് സഹകരിക്കുന്നില്ലെന്നു പോലീസ്
സംരക്ഷണം: പ്രഫ.ടി.ജെ.ജോസഫ്  സഹകരിക്കുന്നില്ലെന്നു പോലീസ്
Thursday, July 28, 2016 12:20 PM IST
മൂവാറ്റുപുഴ: ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് ഒരു സംഘം അക്രമികൾ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാൻ കോളജ് മുൻ പ്രഫസർ ടി.ജെ. ജോസഫിനു നൽകിയിരിക്കുന്ന സംരക്ഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നു പോലീസ്.

സുരക്ഷാ ചുമതല വഹിക്കുന്നവരെ കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ പ്രവേശിപ്പിക്കാതെ വീടിന്റെ ഗേറ്റ് പൂട്ടിയിരിക്കുകയാണെന്നും പ്രാഥമിക ആവശ്യം നിറവേറ്റാൻപോലുമുള്ള സൗകര്യം തങ്ങൾക്കു ലഭ്യമാക്കുന്നില്ലെന്നും അധ്യാപകന്റെ പിടിവാശി പലപ്പോഴും തങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നുമാണു പോലീസ് പറയുന്നത്.


അതേസമയം, വേണ്ടവിധത്തിൽ സുരക്ഷ ഒരുക്കാൻ പോലീസ് തയാറാകാത്തതാണു ഗേറ്റ് പൂട്ടാൻ കാരണമെന്നാണു പ്രഫ.ടി.ജെ.ജോസഫ് പറയുന്നത്.

2010 ജൂലൈ അഞ്ചിനാണ് ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. അന്നുമുതൽ അദ്ദേഹത്തിനു സർക്കാർ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.