ആറന്മുളയിൽ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന്
Tuesday, August 23, 2016 1:01 PM IST
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്നു നടക്കും. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച വള്ളസദ്യ ആറന്മുള കരയിലെ 51 പള്ളിയോടങ്ങൾ പങ്കെടുക്കും. 450 പറ അരിയും അതിന്റെ വിഭവങ്ങളുമാണ് സദ്യയ്ക്കായി തയാറാക്കുന്നത്. ആയിരക്കണക്കിനു ഭക്‌തർ പങ്കെടുക്കുന്ന സമൂഹസദ്യയും ഇതിന്റെ ഭാഗമായി നടക്കും.

43 വിഭവങ്ങൾ സദ്യയിൽ വിളമ്പും. സദ്യയുടെ ഉദ്ഘാടനം രാവിലെ 11.30ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നിർവഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.