കാഷ്മീരിലേക്കു സർവകക്ഷി സംഘത്തെ അയയ്ക്കണം: എ.കെ. ആന്റണി
കാഷ്മീരിലേക്കു സർവകക്ഷി സംഘത്തെ അയയ്ക്കണം: എ.കെ. ആന്റണി
Tuesday, August 23, 2016 1:25 PM IST
തിരുവനന്തപുരം: കാഷ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സർവകക്ഷി സംഘത്തെ അയയ്ക്കണമെന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. സംസ്‌ഥാന പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പത്രപ്രവർത്തകർ നടത്തിയ കാഷ്മീർ യാത്രയ്ക്കുശേഷം തയാറാക്കിയ കാഷ്മീർ 25 ജേർണലിസ്റ്റ്സ് ഫ്രം കേരള എന്ന പുസ്തകത്തിന്റെ പ്രകാശനം കേസരി സ്മാരകത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മന്ത്രി എ.സി. മൊയ്തീൻ പുസ്തകം ഏറ്റുവാങ്ങി.

സർവകക്ഷി സംഘം കാഷ്മീരിലെത്തിയാൽ നല്ല സ്വീകരണം കിട്ടില്ലായിരിക്കുമെന്ന് ആന്റണി പറഞ്ഞു. സർവകക്ഷി സംഘത്തിന്റെ സന്ദർശനശേഷം രാഷ്ട്രീയമായി ഒത്തുതീർപ്പ് നടപടി ആരംഭിക്കണം. കാഷ്മീരികൾ മുഴുവൻ തീവ്രവാദികളാണെന്നു ചില നേതാക്കൾ വീരസ്യം പറഞ്ഞു പ്രകോപനമുണ്ടാക്കുന്നത് അപകടകരമാണ്. എരിതീയിൽ എണ്ണയൊഴിക്കുന്നതു പ്രശ്നത്തിന് പരിഹാരമാകില്ല. ഇനിയും വൈകിയാൽ കാര്യങ്ങൾ കൈവിട്ടുപോകും. കാഷ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകണം.


സന്ദർഭത്തിനൊത്ത്് ഉയർന്ന് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിയന്ത്രിക്കാൻ പറ്റാത്ത അവസ്‌ഥ വരും. പൊട്ടിത്തെറിയുണ്ടാകും. പിന്നീടു ദുഃഖിക്കേണ്ടിവരും. കാഷ്മീർ പ്രശ്നത്തിലും രാഷ്ട്രീയ പരിഹാരം മാത്രമേ സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.