ഡിജിറ്റൽ ഇന്ത്യയിലെ പോലീസിംഗ് : ആശയങ്ങൾ ക്ഷണിച്ചു
Wednesday, August 24, 2016 12:30 PM IST
തിരുവനന്തപുരം: സമാധാനപാലനത്തിനും സുരക്ഷയ്ക്കും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ ഇന്ത്യയിലെ പോലീസിംഗ് എന്ന വിഷയത്തിൽ കേരള പോലീസ് മത്സരം സംഘടിപ്പിക്കുന്നു.

പങ്കെടുക്കുന്നവർ ഈ വിഷയവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങൾ, പ്രോജക്ടുകൾ എന്നിവ സംബന്ധിച്ച് 100 മുതൽ 500 വാക്കുകളിൽ കുറയാതെ കുറിപ്പ് തയാറാക്കി അയക്കണം. ഗ്രാഫിക്സ്, ചിത്രങ്ങൾ എന്നീ രൂപത്തിലും ആശയങ്ങൾ നൽകാവുന്നതാണ്.


31 –ന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> റശഴശമേഹുീഹശരലസലൃമഹമ*ഴാമശഹ.രീാ എന്ന ഇ–മെയിൽ വിലാസത്തിൽ അയക്കണം. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാവൂ. മത്സരത്തിൽ പങ്കെടുക്കുന്നതിന് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ ഒരു തടസമല്ല.

തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ആശയങ്ങൾക്ക് സമ്മാനം നൽകുന്നതാണ്.
പേര്, വയസ്, സ്ത്രീ/പുരുഷൻ, വിലാസം, ഫോൺനമ്പർ, ഇ–മെയിൽ ഐഡി എന്നിവ വ്യക്‌തമാക്കിയിരിക്കണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.