ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി സമ്മേളനവും കർഷകസംഗമവും
Thursday, August 25, 2016 12:25 PM IST
കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് സംസ്‌ഥാന പ്രതിനിധി സമ്മേളനവും കർഷക സംഗമവും ഒക്ടോബർ ഏഴു മുതൽ ഒമ്പതു വരെ കോട്ടയത്ത് നടക്കും. ഏഴിന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുനക്കര മൈതാനത്ത് പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് പതാക ഉയർത്തും. എട്ടിന് ഉച്ചകഴിഞ്ഞു മൂ ന്നിനു തിരുനക്കര മൈതാനത്ത് നടക്കുന്ന കർഷക സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉ ദ്ഘാടനം ചെയ്യും. കേരളത്തിൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയെ നേരിടുക യാണെന്നു ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.


റബർ, നാളികേരം, നെല്ല്, തുടങ്ങി യ കാർഷിക വിളകൾ നേരിടുന്ന വിലത്തകർച്ചയും കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി യും കേന്ദ്ര സംസ്‌ഥാന നേതാക്കൾ കണക്കിലെടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ചെയർമാൻ ഫ്രാൻസിസ് ജോർജ്, വക്കച്ചൻ മറ്റത്തിൽ, മാത്യൂസ് ജോർജ്, ജോസ് പാറേക്കാട്ട്, മൈക്കിൾ ജെയിംസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.