പൊതുനിരത്തിലെ ഫ്ളക്സുകൾ നീക്കണം: മനുഷ്യാവകാശ കമ്മീഷൻ
പൊതുനിരത്തിലെ ഫ്ളക്സുകൾ നീക്കണം: മനുഷ്യാവകാശ കമ്മീഷൻ
Thursday, August 25, 2016 12:26 PM IST
ആലപ്പുഴ: ജനങ്ങൾക്കു പൊതുനിരത്തിലൂടെ സുഗമമായി യാത്ര ചെ യ്യുന്നതിനും അതുവഴി അപക ടങ്ങൾ ഒഴിവാക്കുന്നതിനുമായി പൊതുനിരത്തുകളിൽ സ്‌ഥാപിച്ചിട്ടുള്ള ഫ്ളക്സുകളും ബോർഡുകളും കൊടിതോരണങ്ങളും അടിയന്തര മായി നീക്കം ചെയ്യണമെന്നു സം സ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ്. സ്വീകരിച്ച നടപടികൾ സംബ ന്ധിച്ച് രണ്ടുമാസത്തിനകം വിശദീ കരണം സമർപ്പിക്കണമെന്നും സംസ്‌ഥാന പോലീസ് മേധാവിക്കും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കും അദ്ദേഹം നിർദേശം നൽകി.

ഫ്ളക്സുകളും കൊടിതോരണങ്ങളും മാറ്റേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ വകുപ്പിനാണെന്ന് സംസ്‌ഥാന പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. അതിനു പോലീസ് സഹായം ആവശ്യപ്പെട്ടാൽ നൽകുന്നതാ ണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫ്ളക്സുകൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന കാര്യം നിഷേധിക്കാനാവാത്ത യാഥാർഥ്യമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇവ നീക്കംചെയ്യാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ വകുപ്പിനാണെന്ന് പറഞ്ഞ് പോലീസ് ഒഴിഞ്ഞു മാറരുതെന്നും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.