എം. വിജയകുമാർ കെടിഡിസി ചെയർമാൻ; കൃഷ്ണൻ നായർ സഹകരണ യൂണിയൻ ചെയർമാൻ
Thursday, August 25, 2016 12:38 PM IST
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറും മുൻ മന്ത്രിയുമായ എം. വിജയകുമാറിനെ കെടിഡിസി ചെയർമാനാക്കാൻ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാർട്ടി സംസ്‌ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ കോലിയക്കോട് കൃഷ്ണൻ നായരെ സംസ്‌ഥാന സഹകരണ യൂണിയന്റെ ചെയർമാനാക്കാനും പാർട്ടി തീരുമാനിച്ചു. ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.