ഹഡ്കോ ഭവനവായ്പയ്ക്ക് 6.50 ശതമാനം പലിശ
Friday, August 26, 2016 12:34 PM IST
തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റ് സംരംഭമായ നഗര പാർപ്പിട വികസന കോർപറേഷൻ (ഹഡ്കോ) നൽകുന്ന ഭവനവായ്പയ്ക്ക് ആകർഷകമായ പലിശ നിരക്ക് പ്രഖ്യാപിച്ചു. ഭവനരഹിതരും വാർഷിക കുടുംബ വരുമാനം ആറു ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഗുണഭോക്‌താക്കൾക്ക് 6.50 ശതമാനം പലിശയ്ക്കാണ് ഹഡ്കോ വായ്പ നൽകുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സിഎൽഎസ്എസ്) വഴിയാകും ഈ സൗജന്യം. 15 വർഷകാലയളവിലേക്ക് ആറു ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് ഈ കുറഞ്ഞ പലിശ അനുവദിക്കുക. ഗവൺമെന്റ് ജീവനക്കാർക്ക് 9.50 ശതമാനമാണ് പലിശനിരക്ക്.