മലയോര ഹൈവേ നിർമാണം മുടങ്ങരുത്: ഉമ്മൻ ചാണ്ടി
Friday, August 26, 2016 12:42 PM IST
തിരുവനന്തപുരം: മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള സർക്കാർ തീരുമാനം പിൻവലിച്ചു പണി മുടങ്ങാതെ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ആവശ്യമായ ഫണ്ട് മലയോര ഹൈവേക്കായി നീക്കിവച്ചില്ലെന്ന ആരോപണം അടിസ്‌ഥാനരഹിതമാണ്. പെട്രോൾ– ഡീസൽ എന്നിവ ഒരു ലിറ്റർ വിൽക്കുമ്പോൾ സെസായി ലഭിക്കുന്ന ഒരു രൂപയിൽ 50 പൈസ പൊതുമരാമത്തു വകുപ്പിനു നൽകിയതു മലയോര ഹൈവേ ഉൾപ്പെടെയുള്ള 10 പദ്ധതികൾക്കായാണ്. ഇതിനു പ്രത്യേകമായ തുക മാറ്റിവയ്ക്കേണ്ടതില്ല.


മലയോര മേഖലയിലെ ജനങ്ങളുടെ ആഗ്രഹമായ മലയോര ഹൈവേയുടെ ഒന്നാംഘട്ട പ്രവർത്തനമാണു യുഡിഎഫ് സർക്കാർ ആരംഭിച്ചത്.

ഏതു പദ്ധതിയിൽ ഉൾപ്പെടുത്തിയാലും മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനവുമായി സർക്കാർ മുന്നോട്ടുപോകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.