ആരോപണങ്ങൾ കൊണ്ട് കേരള കോൺഗ്രസിനെ തളർത്താൻ കഴിയില്ല: മാണി
ആരോപണങ്ങൾ കൊണ്ട് കേരള കോൺഗ്രസിനെ തളർത്താൻ കഴിയില്ല: മാണി
Saturday, August 27, 2016 4:05 AM IST
കോട്ടയം: ആരോപണങ്ങൾ കൊണ്ട് കേരള കോൺഗ്രസിനെ തളർത്താമെന്ന് ആരും കരുതേണ്ടെന്നും ഒറ്റയ്ക്ക് നിൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും പാർട്ടി ചെയർമാൻ കെ.എം.മാണി. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസ് അന്വേഷിച്ച വിജിലൻസ് എസ്പി ആർ.സുകേശനെതിരേ രൂക്ഷ വിമർശനമാണ് മാണി നടത്തിയത്. പരസ്പരം മാറ്റി മാറ്റി കാര്യങ്ങൾ പറയുന്ന മനസാക്ഷിയില്ലാത്ത ആളാണ് സുകേശൻ. രാഷ്ട്രീയ രംഗത്തുനിൽക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ കേൾക്കേണ്ടിവരും. തന്റെ പുതിയ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് കാരണം. കേസിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പുറത്തുവരട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പാർട്ടിക്കെതിരായ ആരോപണങ്ങളെ ശക്‌തമായി നേരിടുമെന്നും കെ.എം.മാണി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.