നടൻ വിജയ്യുടെ പിതാവ് ആശുപത്രി വിട്ടു
നടൻ വിജയ്യുടെ പിതാവ് ആശുപത്രി വിട്ടു
Saturday, August 27, 2016 11:29 AM IST
കോട്ടയം: കുമരകത്തെ റിസോർട്ട് മുറിയിൽ തെന്നിവീണു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ് നടൻ വിജയ്യുടെ പിതാവ് എസ്.ഇ. ചന്ദ്രശേഖർ ആശുപത്രി വിട്ടു.

ഇന്നലെ രാവിലെ പത്തോടെ ഭാര്യ ശോഭയ്ക്കും സഹായികൾക്കുമൊപ്പം എറണാകുളത്തേക്ക് ആംബുലൻസിൽ പോയ അദ്ദേഹം നെടുമ്പാശേരിയിൽനിന്നു വിമാനത്തിൽ ചെന്നൈയിലെത്തി. തുടർചികിത്സ ചെന്നൈയിലെ ആശുപത്രിയിൽ നടത്തും.

തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.


കഴിഞ്ഞദിവസം രാത്രി ഡിസ്ചാർജ് നൽകിയിരുന്നെങ്കിലും വിമാനത്തിന്റെ ടിക്കറ്റ് ലഭിക്കാൻ വൈകിയതിനാലാണ് അദ്ദേഹത്തെ ഇന്നലെ രാവിലെ വരെ ആശുപത്രിയിൽ തുടരാൻ അനുവദിച്ചത്. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സ തുടരാനാണ് ബന്ധുക്കളുടെ തീരുമാനം.

കഴിഞ്ഞ 20നു പുതിയ സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കുമരകത്ത് എത്തിയ ചന്ദ്രശേഖറിന് 24നാണു വീണു പരിക്കേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.