പി. ജയരാജന് ഐഎസിന്റെ പേരിൽ ഭീഷണിക്കത്ത്
പി. ജയരാജന് ഐഎസിന്റെ  പേരിൽ ഭീഷണിക്കത്ത്
Saturday, August 27, 2016 12:13 PM IST
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് ഇസ്ലാമിക് സംഘടനയുടെ പേരിൽ ഭീഷണിക്കത്ത്. “ഹെയ്ൽ ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂർ ജിഹാദ് ഗ്രൂപ്പ്” എന്ന സംഘടനയുടെ പേരിലുള്ള കത്ത് കഴിഞ്ഞ 22നാണു സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ലഭിച്ചത്.

‘വി ആർ വാച്ചിംഗ് യു’” എന്നു തുടങ്ങുന്ന കത്തിൽ “ഇതിനിടെ താൻ ഐഎസിനെക്കുറിച്ചു വല്ലാതെയങ്ങ് പറഞ്ഞു, ഇനിയൊരിക്കലും നീയിങ്ങനെ വലിയ വായിൽ വർത്തമാനം പറയുവാൻ ഞങ്ങൾ അനുവദിക്കില്ല, വളരെ ദൂരെവച്ചു നിന്റെ നെഞ്ചിന്റെ കൂട് തകർക്കുമെടാ ബലാലേ, നിന്റെ വീട്ടിൽ മയ്യത്ത് നടന്നാൽ മാത്രമേ നിനക്കതിന്റെ വേദന അറിയൂ, നീയല്ലെങ്കിൽ നിന്റെ മകൻ ഇതിന്റെ ഫലം ഉടനെ അറിയാൻ പോകുന്നു” എന്നിങ്ങനെയാണു കത്തിലുള്ളത്. ലോകം മുഴുവൻ വ്യാപിച്ച സംഘടനയാണു തങ്ങളുടേതെന്നും എവിടെയും എല്ലായിടത്തും ഉണ്ടെന്നും പറയുന്നു. നീയെത്ര കരുതലെടുത്താലും അടുത്ത മൂന്നു മാസങ്ങൾ മാത്രം നിനക്കായി നീക്കിവച്ചിരിക്കുന്നു. ഇതാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ തീരുമാനമെന്നും കത്തിൽ പറയുന്നുണ്ട്.


ഭീഷണിക്കത്ത് സംബന്ധിച്ചു പി. ജയരാജൻ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.