സ്കോളർഷിപ്പിനും കാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു
Sunday, August 28, 2016 12:39 PM IST
തിരുവനന്തപുരം: കേരള ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള കാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു സിബിഎസ്ഇഎസിഎസ്ഇ/ ടിഎച്ച്എസ്എസ്എൽസി/വിഎച്ച്എസ്ഇ എന്നീ പരിക്ഷകളിൽ സംസ്‌ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനവും എസ്എസ്എൽസിക്ക് ജില്ലാ തലത്തിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡും കരസ്‌ഥമാക്കിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ളതാണ് ഈ കാഷ് അവാർഡ്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്നു മാസത്തിനകം നിശ്ചിത ഫോമിൽ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം. 0471–2469049.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.