വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാൾ ഇന്ന്
വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാൾ ഇന്ന്
Sunday, August 28, 2016 12:45 PM IST
ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ പത്താം തിരുനാൾ ഒല്ലൂർ വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർഥകേന്ദ്രത്തിൽ ഇന്ന് ആഘോഷിക്കും. രാവിലെ ആറിനുള്ള വിശുദ്ധ കുർബാനയ്ക്കു തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിക്കും. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ലദീഞ്ഞ്, സന്ദേശം, തിരുശേഷിപ്പു വണക്കം എന്നിവയുണ്ടാകും. അതിരൂപത വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറ മുഖ്യകാർമികത്വം വഹിക്കും. തൃശൂർ അതിരൂപത 1988ലെ ബാച്ചിലെ വൈദികർ സഹകാർമികരാകും. തുടർന്ന് നേർച്ച ഊട്ട് ആരംഭിക്കും.വൈകിട്ട് നാലിനു ലദീഞ്ഞ്, തിരുനാൾ കുർബാന, സന്ദേശം, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പു വണക്കം എന്നിവയ്ക്ക് ഈസ്റ്റ് കല്ലൂർ സെന്റ് റാഫേൽസ് ചർച്ച് വികാരി ഫാ. വിൽസൺ പിടിയത്ത് മുഖ്യകാർമികത്വം വഹിക്കും. തൃശൂർ അതിരൂപത രജതജൂബിലി ബാച്ചിലെ വൈദികർ സഹകാർമികരാകും. തുടർന്ന് ഒല്ലൂർ മേരിമാതാ പള്ളിയിലേക്ക് ആഘോഷമായ പ്രദക്ഷിണം നടക്കും.


സെപ്റ്റംബർ അഞ്ചിന് എട്ടാമിടം ആഘോഷിക്കും. രാവിലെ 10.30ന് ലദീഞ്ഞ്, പാട്ടുകുർബാന, സന്ദേശം, തിരുശേഷിപ്പു വണക്കം. ഫാ. ആന്റണി മേനാച്ചേരി മുഖ്യകാർമികനാകും. നവവൈദികർ സഹകാർമികരാകും.

ഇന്നലെ നടന്ന തിരുക്കർമങ്ങൾക്കു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ചിയ്യാരം ഗലീലി ആശ്രമം സുപ്പീരിയർ ഫാ. ജോസ് ചിറപ്പണത്ത്, അവിണിശേരി സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. ജെൻസ് തട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.