പൂജപ്പുര ജയിലിൽ കുട്ടിയെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു
Tuesday, August 30, 2016 1:21 PM IST
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനെ കാണാനെത്തിയ ഭാര്യ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് അഞ്ചു വർഷമായി ജയിലിൽ കഴിയുന്ന കോട്ടയം സ്വദേശിയുടെ ഭാര്യയാണ് 12 വയസുള്ള മകനെ ജയിൽ ഓഫീസിനു മുന്നിലെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുത്തിയശേഷം മുങ്ങിയത്.

തുടർന്നു ജയിൽ അധികൃതർ കുട്ടിയെ ചൈൽഡ് ലൈനിൽ ഏൽപ്പിച്ചു. ചൈൽഡ് ലൈൻ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്നു ബന്ധുക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.