മാവേലി സ്റ്റോറിൽ കൃത്രിമം: മാനേജർക്ക് തടവും പിഴയും
Wednesday, August 31, 2016 11:38 AM IST
കോട്ടയം: അരൂർ മാവേലി സ്റ്റോറിലേക്ക് സാധനങ്ങൾ വാങ്ങിയതിലും വിറ്റതിലും കണക്കിൽ കൃത്രിമം കാട്ടിയ കേസിൽ സ്റ്റോർ മാനേജരായിരുന്ന വി.കെ. ഖാലിദിനെ രണ്ടുവർഷത്തെ കഠിനതടവിനും അൻപതിനായിരം രൂപ പിഴയടയ്ക്കാനും കോട്ടയം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷൽ ജഡ്ജി വി. ദിലീപ് വിധിച്ചു.

1998 ജൂലൈ ഒന്നു മുതൽ 31 വരെ അരൂർ മാവേലി സ്റ്റോറിലെ സെയിൽസ് കളക്ഷൻ 2,17000 രൂപ അടയ്ക്കേണ്ടടിത്ത് അരൂർ എസ്ബിഐ ശാഖയിൽ 162451 രൂപ മാത്രമാണ് അടച്ചത്. മറ്റൊരു അക്കൗണ്ടിൽ 5006 രൂപയ്ക്ക് പകരം 150006 എന്ന നിലയിൽ തിരിമറി നടത്തി.


വിശ്വാസവഞ്ചന നടത്തിയതിന് ഒരു വർഷം തടവും പതിനായിരം രൂപയും ശിക്ഷിച്ചു.

ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ബി. സുനീഷ് കുമാറിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ലീഗൽ അഡ്വൈസർ രാജ്മോഹൻ കെ. പിള്ള ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.