സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു
സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു
Friday, September 23, 2016 12:52 PM IST
കണ്ണൂർ: സ്കൂളിലേക്കു പോകാനിറങ്ങിയ ഒൻപത് വയസുകാരിയെ തെരുവുനായ ഓടിച്ചു കടിച്ചു പരിക്കേൽപ്പിച്ചു. നാറാത്ത് കല്ലൂരിക്കടവിലെ ഹാഷിമിന്റെ മകൾ ഷഹമയ്ക്കാണു കടിയേറ്റത്. ഇന്നലെ രാവിലെ വീട്ടിൽനിന്നും സ്കൂളിലേക്കു പോകാനായി റോഡിലെത്തിയപ്പോൾ തെരുവുനായ ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികൾ നായയെ ഓടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുകാലുകൾക്കും കടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാറാത്ത് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിലാണ്. റോഡരികിലും മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് തെരുവുനായ ശല്യം വർധിക്കാൻ കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.