ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
Friday, September 23, 2016 1:01 PM IST
തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കു പിന്നിലുള്ള സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്താ ൻ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

വിജിലൻസ് ഡയറക്ടറും സംസ്‌ഥാന പോലീസ് മേധാവിയും ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹന ദാസ് ഉത്തരവിട്ടു.

സ്ത്രീകളുടെ കംപാർട്ട്മെന്റിൽ വേണ്ടത്ര സുരക്ഷ ഏർപ്പെടുത്താത്തതിനെത്തുടർന്നുണ്ടായ ദുരന്തത്തിൽ മകളെ നഷ്ടപ്പെട്ട സൗമ്യയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് നവംബറിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ പരിഗണിക്കും. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണു നടപടി. ഗോവിന്ദച്ചാമിയെക്കുറിച്ച് പ്രചരിക്കുന്ന കഥകളല്ലാതെ അയാൾ ആരാണെന്ന് ആർക്കും അറിയില്ലെന്നു പരാതിയിൽ പറയുന്നു. പ്രതിക്കുവേണ്ടി ലക്ഷങ്ങൾ മുടക്കിയാണു കേസ് നടത്തുന്നത്.


ഗോവിന്ദച്ചാമിയെ സഹായിക്കുന്നവർ ആരെന്നു കണ്ടെത്തിയാൽ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയുമെന്നും പരാതിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.