മൈക്രോഫിനാൻസ് കേസിൽ കക്ഷി ചേരാനൊരുങ്ങി വി.എസ്
മൈക്രോഫിനാൻസ് കേസിൽ കക്ഷി ചേരാനൊരുങ്ങി വി.എസ്
Sunday, September 25, 2016 2:53 AM IST
തിരുവനന്തപുരം: മൈക്രോഫിനാൻസ് കേസിൽ കക്ഷി ചേരാനൊരുങ്ങി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കക്ഷി ചേരുമെന്നാണ് വി.എസ് അറിയിച്ചത്. കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന വിദ്യകൾ വിലപ്പോവില്ലെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.

ഈഴവ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകളെ ചൂഷണം ചെയ്ത വെള്ളാപ്പള്ളിയടക്കമുള്ളവർക്കെതിരെ സർക്കാർ ജാഗ്രത പാലിക്കണമെന്നും വി.എസ് ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.