നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന നാടോടി സ്ത്രീ മരിച്ചു
Sunday, September 25, 2016 12:45 PM IST
മാവേലിക്കര:നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന നാടോടി സ്ത്രീ മരിച്ചു. മൈസൂർ ബാരോ ചെല്ലപ്പൻ കവല രാധയാണ്(26) മരിച്ചത്. നായയുടെ ആക്രമണത്തിൽ ഇവരുടെ മുഖത്ത് പരിക്കേറ്റിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ നിലഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെ മരണം സംഭവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.