സീറോ മലബാർ അസംബ്ലി: സുബോധനയിൽ ശില്പശാല
സീറോ മലബാർ അസംബ്ലി: സുബോധനയിൽ ശില്പശാല
Sunday, September 25, 2016 1:03 PM IST
കൊച്ചി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി സഭയിലും സമൂഹത്തിലും മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷകളേയും വെല്ലുവിളികളേയും ആസ്പദമാക്കി മാറുന്ന കാലവും മാറേണ്ട സഭയും എന്ന വിഷയത്തിൽ അങ്കമാലി സുബോധന പാസ്റ്ററൽ സെന്ററിൽ ശില്പശാല നടത്തി. അയർലൻഡിലെ സീറോ മലബാർ പാസ്റ്ററൽ കോ– ഓർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ ഉദ്ഘാടനം ചെയ്തു. ആധുനികകാലത്ത് ലാളിത്യവും കുടുംബകേന്ദ്രീകൃത ശുശ്രൂഷയുംം കേന്ദ്രീകൃതമാക്കി സഭാശുശ്രൂഷകൾ നവീകരിക്കാൻ സഭാമക്കൾക്കു മുഴുവനുമുള്ള കടമയെ ഓർമപ്പെടുത്തുന്നതാണ് അസംബ്ലിയിലെ നിർദേശങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

അസംബ്ലിയിലെ ക്രിയാത്മക നിർദേശങ്ങൾ നടപ്പാക്കേണ്ടത് സഭാനേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തമായി കാണരുത്. സഭ മുഴുവനിലും കൂട്ടായ ചിന്തകളും പ്രവർത്തനങ്ങളും നവീകരണത്തിന് അനിവാര്യമാണെന്നും മോൺ. പെരുമായൻ ഓർമിപ്പിച്ചു. സുബോധന ഡയറക്ടർ ഫാ. ഷിനു ഉതുപ്പാൻ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത്, കൗൺസിൽ അംഗം ബോബി പോൾ, മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ് എം.വി.ഷാജു എന്നിവർ വിഷയാവതരണം നടത്തി. സിസ്റ്റർ അഞ്ജന, മിഷൻലീഗ് സംസ്‌ഥാന സമിതി അംഗം സെമിച്ചൻ ജോസഫ്, ഫ്രാൻസിസ് പുല്ലൻ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുചർച്ചയും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.