ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്‌ഥാനം അന്തർദേശീയ സമ്മേളനം 30 മുതൽ
Monday, September 26, 2016 12:21 PM IST
കോട്ടയം: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്‌ഥാനം അന്തർദേശീയ സമ്മേളനം 30 മുതൽ ഒക്ടോബർ രണ്ടു വരെ അഹമ്മദാബാദിൽ നടക്കും. അഹമ്മദാബാദ് ഭദ്രാസന ആസ്‌ഥാനമായ ഗാന്ധി സ്മൃതിയിലാണു പരിപാടികൾ. മൗനത്തിന്റെ സൗന്ദര്യം എന്നുള്ളതാണു കോൺഫറൻസിന്റെ മുഖ്യചിന്താവിഷയം. 30നു രാവിലെ 11നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് യൂഹാനോൻ മാർ പോളികാർപ്പോസ് അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. നിർമലാ വിദ്യാവണി, സ്വാമി അധ്യാത്മാനന്ദജി, തോമസ് മാർ അത്തനാസിയോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ആർച്ച് ബിഷപ് തോമസ് മാക്വാൻ, ഗീവർഗീസ് മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ദീവന്നാസിയോസ് എന്നിവർ പ്രസംഗിക്കും. രണ്ടിനു ഗാന്ധി ആശ്രമം ക്യാമ്പ് അംഗങ്ങൾ സന്ദർശിച്ചു ഗാന്ധിജയന്തിയുടേതായ പ്രത്യേക പ്രാർഥനകളിൽ പങ്കെടുക്കും.


വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 750ലധികം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ യുവജന പ്രസ്‌ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ, ജനറൽ സെക്രട്ടറി ഫാ. പി.വൈ. ജസൻ, ട്രഷറാർ ജോജി പി. തോമസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.