രാഷ്ട്രീയകാര്യ സമിതിയിൽ ആരുടെയും വിചാരണയല്ല നടന്നതെന്നു വി.ഡി. സതീശൻ
രാഷ്ട്രീയകാര്യ സമിതിയിൽ ആരുടെയും വിചാരണയല്ല നടന്നതെന്നു വി.ഡി. സതീശൻ
Monday, September 26, 2016 12:29 PM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം പാർട്ടി പുനഃസംഘടനയെക്കുറിച്ചും ആനുകാലിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചും വിശദമായ ചർച്ചകളാണു നടന്നതെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ. ആരുടെയും വിചാരണയല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി കെ. ബാബുവിനെതിരേയുള്ള വിജിലൻസ് അന്വേഷണത്തെക്കുറിച്ചു വിശദമായ ചർച്ചകൾ നടത്തിയതിനു ശേഷമാണ് അഭിപ്രായത്തിൽ എത്തിയത്. ഇത് ആരുടെയും സമ്മർദമോ ഭൂരിപക്ഷ അഭിപ്രായം കൊണ്ടോ അല്ല. ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു. ഇതുസംബന്ധിച്ച തെറ്റായ വാർത്തകൾ പ്രചരിക്കാൻ ഇടയായ സാഹചര്യം ഹൈക്കമാൻഡിനെ അറിയിക്കുമെന്നും കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.