മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി സ്പീക്കർക്കു കോടതിയുടെ കത്ത്
Monday, September 26, 2016 12:39 PM IST
തിരുവനന്തപുരം: പോലീസിന് ഒരാളെ അറസ്റ്റു ചെയ്യാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ചില സ്‌ഥലങ്ങളിൽ അങ്ങനെ അറസ്റ്റു ചെയ്യാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി സ്പീക്കർക്കു കോടതി കത്തയച്ചെന്ന റിപ്പോർട്ടിനെ സംബന്ധിച്ച്, കെ.സി. ജോസഫ് നിയമസഭയിൽ ചോദിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കോടതി അത്തരമൊരു നടപടി എടുക്കുമെന്നു കരുതുന്നില്ല. ഭരണകക്ഷിക്കു മാത്രമായി ഏതെങ്കിലും പ്രത്യേക സംരക്ഷണം പോലീസ് ആക്ടിൽ ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു.


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒട്ടേറെ സമരപരിപാടികളിൽ പങ്കെടുത്ത കടകംപള്ളി സുരേന്ദ്രനെതിരേ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അദ്ദേഹത്തോടു ഹാജരാകാൻ പലതവണ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം അതിനു വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനു കത്തയച്ചതെന്നാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.