വിദേശവനിതയെ മാനഭംഗപ്പെടുത്താൻ ശ്രമം: കാഷ്മീരി യുവാവ് അറസ്റ്റിൽ
Monday, September 26, 2016 12:39 PM IST
മട്ടാഞ്ചേരി: കരകൗശലശാലയിലെത്തിയ വിദേശയുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ കാഷ്മീരി യുവാവിനെ അറസ്റ്റ്ചെയ്തു. ശ്രീനഗർ സ്വദേശിയും ഫോർട്ടുകൊച്ചി പട്ടാളം ദ്രോണാചാര്യക്കു സമീപം വാടകയ്ക്കു താമസിക്കുന്നയാളുമായ ജാവേദ് അഹമ്മദ് റത്തേറിനെയാണ് (27) എസ്ഐ സുരേഷ്, ടൂറിസം പോലീസ് എസ്ഐ അബ്ദുൾ റഷീദ് എന്നിവർ ചേർന്ന് അറസ്റ്റ്ചെയ്തത്. ഫോർട്ടുകൊച്ചി ബാസ്റ്റൺ റോഡിൽ ക്യൂറിയോ ക്രാഫ്റ്റ്സ് എന്ന കടയിലാണ് അപമാനശ്രമം നടന്നത്. ഞായറാഴ്ച വൈകുന്നേരം കടയിലെത്തിയയുവതിയാണു ജാവേദ് അപമാനിച്ചതായി പരാതിനൽകിയത്. ജാവേദിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.